21 June, 2024 04:58:18 PM


കുടുംബശ്രീയിൽ മൈക്രോ എന്‍റർപ്രൈസ് കൺസൾട്ടന്‍റ്: അപേക്ഷ ക്ഷണിച്ചു



കോട്ടയം: കുടുംബശ്രീ വാഴൂർ, ഏറ്റുമാനൂർ ബ്ലോക്കുകളിൽ നടപ്പാക്കുന്ന എസ്.വി.ഇ.പി പദ്ധതിയിൽ മൈക്രോ എന്റെർപ്രൈസ് കൺസൾട്ടന്റുമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 25-45. യോഗ്യത: പ്ലസ് ടു. അപേക്ഷകർ അതത് ബ്ലോക്ക് പരിധിയിൽ സ്ഥിര താമസക്കാരും കുടുംബശ്രീ അംഗമോ കുടുംബാംഗമോ ഓക്‌സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 47 ദിവസത്തെ റെസിഡൻഷ്യൽ പരിശീലനം ഉണ്ടായിരിക്കും. താൽപര്യമുള്ളവർ വെള്ളക്കടലാസ്സിൽ എഴുതിയ അപേക്ഷ, ബയോഡാറ്റ, യോഗ്യത പ്രമാണങ്ങളുടെ പകർപ്പ്, അയൽക്കൂട്ട കുടുംബാംഗം /ഓക്‌സിലറി ഗ്രൂപ്പ് അംഗം എന്നു തെളിയിക്കുന്ന സി.ഡി.എസിന്റെ കത്ത് എന്നിവ സഹിതം ജൂലൈ 12ന് വൈകിട്ട് അഞ്ചിനു മുൻപായി കോട്ടയം കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ സമർപ്പിക്കണം.ഫോൺ :0481-2302049 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K