15 June, 2024 06:40:30 AM


കുറിച്ചിയിൽ കാർ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് ഇടിച്ച് കയറി 4 പേർക്ക് പരിക്ക്



ചങ്ങനാശ്ശേരി: എം.സി റോഡിൽ കുറിച്ചി മന്ദിരം കവലയിൽ നിയന്ത്രണം വിട്ട കാർ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക്  ഇടിച്ച് കയറി 4 പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം. ഇന്നലെ വൈകിട്ട് 5.30 മണിയോടെയാണ് അപകടം. ബസ് കാത്ത് നിന്നവരുടെ ഇടയിലേക്കാണ് നിയന്ത്രണം വിട്ട കാർ പാഞ്ഞ് കയറിയത്.


പരിക്കേറ്റവരിൽ ഒരാൾ അന്യ സംസ്ഥാന തൊഴിലാളിയാണ്. അപകടത്തിൽപെട്ടവരിൽ ഒരു സ്ത്രീയും ഉണ്ട്. പരിക്കേറ്റവരെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റയാളെ  കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K