15 June, 2024 06:34:35 AM


പട്ടാപകൽ ചങ്ങനാശ്ശേരിയിലെ ജ്വല്ലറിയിൽ നിന്നും സ്വർണമാലകൾ മോഷ്ടിച്ച പ്രതി പിടിയിൽ



ചങ്ങനാശ്ശേരി: പട്ടാപകൽ ചങ്ങനാശ്ശേരിയിലെ ജ്വല്ലറിയിൽ നിന്നും  സ്വർണമാലകളുമായി ഓടി രക്ഷപ്പെട്ട പ്രതി പിടിയിൽ. കോട്ടയത്ത്‌ വാടകയ്‌ക്ക് താമസിക്കുന്ന കോഴിക്കോട് സ്വദേശി ജിതിൻ രാജ് (34) ആണ് പിടിയിലായത്. ചങ്ങനാശ്ശേരി സെന്‍ട്രല്‍ ജംങ്ഷനിലെ ഗുരുവരം ജ്വല്ലറിയില്‍ നിന്നും ചൊവ്വാഴ്ച വൈകിട്ട് 4.20 ഓടെയാണ് ഒരു പവന്റെ രണ്ട്  മാലകളുമായി പ്രതി ഓടി രക്ഷപെട്ടത്.


തുടർന്ന് കോട്ടയത്ത്‌ എത്തിയ പ്രതി ഒരു മാല പണയം വെയ്ക്കുകയും, ഒരു മാല വിൽക്കുകയുമായിരുന്നു. പ്രതിയുമായി പോലീസ് ഇന്നലെ കോട്ടയത്ത് തെളിവെടുപ്പ് നടത്തി മാലകൾ കണ്ടെടുത്തു. ചങ്ങനാശ്ശേരി സ്വദേശി ആര്‍. രാജേഷിന്റെ ഉടമസ്ഥതയിലുള്ള ജ്വല്ലറിയിലാണ് മോഷണം നടന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K