24 May, 2024 06:11:46 PM


പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് വിവിധ കോഴ്‌സുകളിൽ സൗജന്യ പരിശീലനം



കോട്ടയം: കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം, പട്ടികജാതി/വർഗ്ഗക്കാരായ യുവതി യുവാക്കളുടെ തൊഴിൽ സാധ്യത വർദ്ധിപ്പിക്കുന്നതിനായി വിവിധ കോഴ്‌സുകളിൽ സൗജന്യ പരിശീലനം നൽകുന്നു. ജൂലൈ ഒന്നു മുതൽ വിവിധ ജില്ലകളിലായാണ് പരിശീലനം ആരംഭിക്കുന്നത്.

കോഴ്‌സുകൾ : സ്‌പെഷ്യൽ കോച്ചിംഗ് സ്‌കീം (തിരുവനന്തപുരം), 'ഒ' ലെവൽ കമ്പ്യൂട്ടർ സോഫ്റ്റ്വേർ (കൊല്ലം, പാലക്കാട്), 'ഒ' ലെവൽ കമ്പ്യൂട്ടർ ഹാർഡ്‌വേർ മെയിന്റനൻസ് (സുൽത്താൻ ബത്തേരി), ഓഫീസ് ഓട്ടോമേഷൻ, അക്കൗണ്ടിംഗ് ആൻഡ്  പബ്ലിഷിംഗ് അസിസ്റ്റന്റ് (കോട്ടയം), കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ്  ബിസിനസ് അക്കൗണ്ടിംഗ് അസോസിയേറ്റ് (എറണാകുളം),  സൈബർ സെക്യുവേർഡ് വെബ് ഡെവലപ്‌മെൻറ് അസോസിയേറ്റ് (കോഴിക്കോട്).

പ്ലസ്ടു വിദ്യാഭ്യാസമാണ് അടിസ്ഥാന യോഗ്യത. ഒരു വർഷമാണ് ദൈർഘ്യം. സ്‌പെഷ്യൽകോച്ചിംഗ് സ്‌കീമിന് 18 - 27 ആണ് പ്രായപരിധി. മറ്റു കോഴ്‌സുകൾക്ക് 18 മുതൽ 30 വയസ്സു വരെയാണ് പ്രായപരിധി. കോഴ്‌സുകൾക്ക് പ്രതിമാസം ആയിരം രൂപ സ്‌റ്റൈപ്പന്റും പഠനസാമഗ്രികളും സൗജന്യമായി ലഭിക്കും.

താല്പര്യമുള്ളവർ ജൂൺ 20നകം വിശദമായ ബയോഡാറ്റയും, എസ്.എസ്.എൽ.സി.പ്ലസ്ടു സർട്ടിഫിക്കറ്റുകൾ, വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, എംപ്ലോയ്‌മെന്റ് കാർഡ്  ബാങ്ക് പാസ്സ്ബുക്ക് എന്നിവയുടെ പകർപ്പുകം രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം ദ് സബ് റീജണൽ എംപ്‌ളോയ്‌മെന്റ് ഓഫീസർ, ദ് നാഷണൽ കരിയർ സെന്റർ ഫോർ എസ്.സി. /എസ്.ടി.,  സംഗീത കോളജിനു പിൻവശം, തൈക്കാട്, തിരുവന്തപുരം -14 എന്നവിലാസത്തിലോ, _placementnscstvm@gmail.com എന്ന ഇമെയിലിലോ അയക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് : 0471 2332113, 8304009409.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K