22 May, 2024 12:20:50 PM


തദ്ദേശ വാർഡ് പുനർവിഭജനം സംബന്ധിച്ച ഓർഡിനൻസ് മടക്കി ​ഗവർണർ



തിരുവനന്തപുരം: തദ്ദേശ വാർഡ് പുനർവിഭജനം സംബന്ധിച്ച ഓർഡിനൻസ് മടക്കി ​ഗവർൺ ആരിഫ് മുഹമ്മദ് ഖാൻ. പെരുമാറ്റ ചട്ടം നിലനിൽക്കുന്നത് ചൂണ്ടിക്കാട്ടിയാണ് രാജ്ഭവന്റെ നടപടി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വേണമെന്നും ​ഗവർണർ വ്യക്തമാക്കി. ഓർഡിനൻസിൽ അനുമതി ലഭിക്കാതെ നിയമസഭാ സമ്മേളനം വിളിക്കാനാകാത്തതിനാൽ സർക്കാർ വെട്ടിലായിരിക്കുകയാണ്. പ്രത്യേക മന്ത്രിസഭായോ​ഗം ചേർന്നാണ് തദ്ദേശ വാർഡ് പുനർവിഭജനം സംബന്ധിച്ച് തീരുമാനമെടുത്തത്


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K