18 May, 2024 12:54:47 PM
ഗജരാജന്‍ പട്ടാമ്പി കര്‍ണ്ണന്‍ ചരിഞ്ഞു
വൈക്കം: വെച്ചൂരില്‍ ചികിത്സയ്ക്ക് കൊണ്ടുവന്ന ഗജരാജന്‍ പട്ടാമ്പി കര്‍ണ്ണന്‍ ചരിഞ്ഞു. ഒരു മാസം മുമ്പ് വാതചികിത്സയ്ക്കായാണ് ആനയെ വെച്ചൂരില്‍ എത്തിച്ചത്. ഇന്ന് പുലര്‍ച്ചെ ഹൃദയസ്തംഭനം ഉണ്ടായി ആന ചരിയുകയായിരുന്നു. 45 വയസാണ് കര്‍ണ്ണന്റെ പ്രായം. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.