13 April, 2024 07:56:35 PM


കുറവിലങ്ങാട് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; 2 പേർ അറസ്റ്റിൽ



കുറവിലങ്ങാട് : യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കാണക്കാരി കുഴിവേലിൽ വീട്ടിൽ രാഹുൽ രാജു  (24), പേരൂർ കരിയാട്ടുപുഴ ഭാഗത്ത് മാനാട്ട് വീട്ടിൽ സെബിൻ എബ്രഹാം (25) എന്നിവരെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് അതിരമ്പുഴ സ്വദേശിയായ യുവാവിനെ മാർച്ച് 17 ആം തീയതി രാത്രി 10.15 മണിയോടുകൂടി കാണക്കാരി റെയിൽവേ ഗേറ്റിന് സമീപം വച്ച് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇതുവഴി യുവാവ് കാറിൽ വന്ന സമയം റെയിൽവേ ഗേറ്റിന് സമീപം ആൾക്കൂട്ടം കണ്ട് വണ്ടി നിർത്തി യുവാവ്‌ ഇവരുടെ നേരെ നോക്കിയതിൽ തുടർന്നുണ്ടായ വിരോധത്തെ തുടർന്ന് ഇവർ ഇരുവരും ചേർന്ന്  കാറിനുള്ളിലിരുന്ന യുവാവിന്റെ മൂക്കിനും, നെഞ്ചിനും, കണ്ണിനും മറ്റും മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. കൂടാതെ യുവാവിന്റെ കാറിന് കേടുപാടുകൾ വരുത്തുകയും ചെയ്തു. തുടർന്ന് ഇരുവരും സംഭവസ്ഥലത്തുനിന്ന്  കടന്നുകളയുകയായിരുന്നു.

പരാതിയെ തുടർന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശക്തമായ തിരച്ചിലിനൊടുവിൽ  ഇരുവരെയും കഴിഞ്ഞദിവസം പിടികൂടുകയുമായിരുന്നു. രാഹുൽ രാജുവിന് കുറവിലങ്ങാട്, ഏറ്റുമാനൂർ എന്നീ സ്റ്റേഷനുകളിൽ ക്രിമിനല്‍ കേസുകൾ നിലവിലുണ്ട്. കുറവിലങ്ങാട് സ്റ്റേഷൻ എസ്.എച്ച്. ഓ നോബിൾ പി.ജെ, എസ്.ഐ മാരായ സുമിത എസ്.എൻ, ഇക്ബാൽ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇരുവരെയും കോടതിയിൽ ഹാജരാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K