19 March, 2024 08:19:08 PM


ഫോട്ടോയിൽ കാണുന്ന അതിരമ്പുഴ സ്വദേശിയെ കാണ്മാനില്ല



അതിരമ്പുഴ: ഈ ഫോട്ടോയിൽ കാണുന്ന അതിരമ്പുഴ നാൽപാത്തിമല ഭാഗം, കുഴിക്കാട്ടുകുന്നേൽ വീട്ടിൽ ജോസഫ് വർക്കി (60) എന്നയാളെ  17-03-2024 മുതൽ കാണാതായതിനെ തുടര്‍ന്ന് ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ ക്രൈം 346/2024 U/s 57 of K P Act പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ചു വരികയാണ്. 

അടയാള വിവരം : ഇരുനിറം, നരയോടുകൂടിയ ഇടകലർന്ന മുടി, കൈയ്യിൽ വാച്ച് ധരിച്ചിരുന്നു. ഓർമ്മക്കുറവും, മാനസികാസ്വാസ്ഥ്യവും പ്രകടിപ്പിക്കുന്ന ആളാണ്. കാണാതാകുമ്പോൾ ക്രീം കളർ ചെക്ക് ഷർട്ട്, വെളള കൈലി, എന്നിവ ധരിച്ചിരുന്നു. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ താഴെപ്പറയുന്ന ഫോൺ നമ്പറുകളിൽ അറിയിക്കേണ്ടതാണ്.

എസ്.എച്ച്.ഓ ഗാന്ധിനഗർ -  9497947157
ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ -  0481 2597210.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K