08 March, 2024 08:48:18 PM


വൈക്കത്ത് മധ്യവയസ്കരായ ദമ്പതികളെ ആക്രമിച്ച കേസിൽ 58 കാരൻ അറസ്റ്റിൽ



വൈക്കം: മധ്യവയസ്കരായ ദമ്പതികളെ ആക്രമിച്ച കേസിൽ 58 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം പെരുമാശേരി വീട്ടിൽ രാജീവ് (58) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.  ഇയാൾ കഴിഞ്ഞ ദിവസം രാവിലെ  ഇയാളുടെ  പഴയ വീടിന്റെ സമീപത്തുള്ള പറമ്പിൽ നിന്നിരുന്ന വൃദ്ധ ദമ്പതികളെ ആക്രമിക്കുകയായിരുന്നു. വൃദ്ധ ദമ്പതികൾ തങ്ങളുടെ മകന്റെ സ്ഥലത്ത്  വീട് വയ്ക്കുന്നതിനായി പണി നടക്കുന്നതിനിടയിൽ ഇയാൾ പറമ്പിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ ചീത്തവിളിക്കുകയും, വസ്ത്രം വലിച്ചുകീറുകയും, ഇത് തടയാൻ ശ്രമിച്ച ഇവരുടെ ഭർത്താവിനെ ആക്രമിക്കുകയുമായിരുന്നു. 

പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് ഇയാളെ പിടികൂടുകയുമായിരുന്നു. വൈക്കം സ്റ്റേഷൻ എസ്.എച്ച്. ഓ ദ്വിജേഷ് ,എസ് ഐ മാരായ പ്രദിപ്.എം, വിജയപ്രസാദ്, സി.പി.ഓ വിജയശങ്കർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K