07 March, 2024 07:23:34 PM
ടി.വി.പുരം ഗ്രാമപഞ്ചായത്തിൽ സ്മാർട്ട് കൃഷിഭവന്‍റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു
കോട്ടയം: ടി.വി. പുരം ഗ്രാമപഞ്ചായത്തിൽ കൃഷി ഭവൻ പുതിയതായി ആരംഭിക്കുന്ന സ്മാർട്ട് കൃഷിഭവന്‍റെ നിർമ്മാണോദ്ഘാടനം സി.കെ. ആശ എം.എൽ.എ. നിർവഹിച്ചു. ടി.വി.പുരം ചെമ്മമത്ത് പുരയിടത്ത് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജി ഷാജി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രഞ്ജിത്ത് മുഖ്യപ്രഭാഷണം നടത്തി. നബാർഡ് ആർ.എൽ.ഡി.എഫ് 1.41 കോടി രൂപയാണ് പദ്ധതിയ്ക്കായി ചെലവഴിക്കുന്നത്.
ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കർഷകർക്ക് സേവനങ്ങൾ എത്തിക്കുന്നതിൽ വേഗവും കാര്യക്ഷമതയും ഉറപ്പാക്കാനാണ് സ്മാർട്ട് കൃഷിഭവൻ ലക്ഷ്യം വെയ്ക്കുന്നത്. പ്ലാന്റ് ഹെൽത്ത് ക്ലിനിക്, പരിശീലന കേന്ദ്രം, സെമിനാർ ഹാൾ എന്നിവയാണ് സ്മാർട്ട് കൃഷിഭവനിൽ ഉൾപ്പെടുന്നത്.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ഹൈമി ബോബി, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്. ബിജു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ. ശ്രീകുമാർ , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അനിയമ്മ അശോകൻ, കവിതാ റെജി, സിനി ഷാജി, കെ.ടി. ജോസഫ്, ദീപ ബിജു, സീമ സുജിത്ത്, സൂസമ്മ ബേബി, ടി.എ തങ്കച്ചൻ, എ.കെ. അഖിൽ, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി.പി. ശോഭ, അസിസ്റ്റന്റ് ഡയറക്ടർ സി. കെ.സിമ്മി, കൃഷി ഓഫീസർ ആർ.എം. ചൈതന്യ, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ.ജെ. മാത്യു, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.കെ. ശശികുമാർ, എം.എസ് രാമചന്ദ്രൻ, മാത്യു കമ്മട്ടിൽ, ഇ.എൻ സാലി മോൻ, ഷിബു കോമ്പാറ തുടങ്ങിയവർ പങ്കെടുത്തു.