02 March, 2024 04:03:51 PM


കോട്ടയം ചുട്ടുപൊള്ളുന്നു; വടവാതൂരിൽ 39.2 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തി



കോട്ടയം: ഇന്നും കോട്ടയത്ത് ഉയർന്ന ചൂട്. ഉച്ചകഴിഞ്ഞ് 1.45 ന് വടവാതൂരിൽ (ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ) 39.2°c ചൂട് രേഖപ്പെടുത്തി. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കു പ്രകാരം ഇന്നലെ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന താപനില കോട്ടയത്ത് രേഖപ്പെടുത്തി. 37.7°c. ഫെബ്രുവരി 27 ന് രാജ്യത്തു തന്നെ ഏറ്റവും ഉയർന്ന താപനില കോട്ടയത്തായിരുന്നു.38.5°c.

ഇന്നലെ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ രേഖപ്പെടുത്തിയ ഉയർന്ന താപനില 

കോട്ടയം : 37.7°c
കണ്ണൂർ വിമാനത്താവളം: 37.5°c
തൃശൂർ (വെള്ളാനിക്കര):37.0°c
നെടുമ്പാശേരി വിമാനത്താവളം:36.5°c
പുനലൂർ : 36.4°c
പാലക്കാട് : 36.3°c
ആലപ്പുഴ: 36.0°c
കോഴിക്കോട് : 35.9°c
കണ്ണൂർ: 34.6°c
കരിപ്പൂർ വിമാനത്താവളം : 34.3°c
തിരുവനന്തപുരം സിറ്റി: 33.4°c
കൊച്ചി വിമാനത്താവളം : 33.0°c
തിരുവനന്തപുരം വിമാനത്താവളം:32.2°c


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K