29 February, 2024 11:44:09 AM
മോദി കേരളത്തില്‍ സ്ഥിരതാമസം ആക്കിയാലും ബിജെപി ജയിക്കില്ല; എം.വി ഗോവിന്ദന്‍
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഇവിടെ സ്ഥിര താമസം ആക്കിയാലും ബിജെപി കേരളത്തില്‍ ജയിക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. തൃശൂരില്‍ സുരേഷ് ഗോപി അക്കൗണ്ട് തുറക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പെന്‍ഷന്‍ മുടങ്ങിയത് വോട്ടിനെ ബാധിക്കില്ല. സമസ്തയുള്‍പ്പെടെയുള്ള ന്യുനപക്ഷ വിഭാഗം വസ്തുത മനസിലാക്കി പ്രതികരിക്കുന്നു. പൊന്നാനി സ്ഥാനാര്‍ഥിക്കു പാര്‍ട്ടി ചിഹ്നം നല്‍കിയത് രാഷ്ട്രീയ സന്ദേശം നല്‍കാനാണെന്നും അദ്ദേഹം പറഞ്ഞു
വീണ വിവാദം തെരഞ്ഞെടുപ്പില്‍ ബാധിക്കില്ലെന്നും വെറും ആരോപണം മാത്രമെന്നും അദ്ദേഹം പറഞ്ഞു. കമ്പനികള്‍ തമ്മില്‍ ഉള്ളത് കമ്പനികള്‍ തമ്മില്‍ പരിഹരിക്കുക. ഇത് മുഖ്യമന്ത്രിക്കെതിരായ രാഷ്ട്രീയ ആക്രമണമാണെന്നും അതിനെ രാഷ്ട്രീയമായി നേരിടുമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധി ഇന്ത്യ മുന്നണി രാഷ്ട്രീയം ഉയര്‍ത്തി പിടിച്ചു കേരളത്തില്‍ മത്സരിക്കാതെ ബിജെപി കേന്ദ്രത്തിലേക് പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.