22 February, 2024 03:44:55 PM


സ്‌കോൾ കേരള: ഒന്നാംവർഷ ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് കൗൺസിലിംഗ്



കോട്ടയം: സ്‌കോൾ കേരള വഴി 2023 -25 ബാച്ചിൽ രജിസ്ട്രേഷൻ നേടി പൊതു പരീക്ഷയെ അഭിമുഖീകരിക്കുന്ന ഒന്നാംവർഷ ഹയർസെക്കൻഡറി  വിദ്യാർഥികൾക്ക്   ഉണ്ടാകുന്ന പരീക്ഷാ  സംബന്ധമായ  ആശങ്കകൾ  ഇല്ലാതാക്കുന്നതിനും  ആത്മവിശ്വാസത്തോടെ പരീക്ഷയെ അഭിമുഖീകരിക്കുന്നതിനും പ്രാപ്തരാക്കാൻ വൊക്കേഷണൽ ഹയർ സെക്കൻഡറി കരിയർ   ഗൈഡൻസുമായി  ചേർന്ന്  സ്‌കോൾ  കേരള  കൗൺസിലിംഗ്  ക്ലാസ്  സംഘടിപ്പിക്കുന്നു .  ഫെബ്രുവരി 24ന് രാവിലെ  10 മണിക്ക്  കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടത്തുന്ന കൗൺസിലിംഗ് ക്ലാസ്സിൽ സ്‌കോൾ കേരള വിദ്യാർഥികൾ നിർബന്ധമായും പങ്കെടുക്കണമെന്ന് ജില്ലാ കോർഡിനേറ്റർ  അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K