01 August, 2025 09:09:02 PM
സ്‌കോൾ കേരള ഡിപ്ലോമ കോഴ്സ്: അപേക്ഷാ തീയതി നീട്ടി

കോട്ടയം: സ്‌കോൾ കേരളയിൽ നാഷണൽ ആയുഷ് മിഷന്റെയും സംസ്ഥാന ആയുഷ് മിഷന്റെയും അംഗീകാരത്തോടെ ആരംഭിച്ച ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആൻഡ് സ്പോർട്സ് യോഗാ കോഴ്സിന്റെ അപേക്ഷാ തീയതി ഓഗസ്റ്റ് 27 വരെ നീട്ടി. 100 രൂപ ഫൈനോട് കൂടി www.scolekerala.org.com എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. യോഗ്യത: ഹയർസെക്കൻഡറി/ തത്തുല്യ കോഴ്സിലെ വിജയം. 17 മുതൽ 50 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം. വിശദവിവരത്തിന്് സ്‌കോൾ കേരളാ ജില്ലാ കേന്ദ്രവുമായി ബന്ധപ്പെടണം. ഫോൺ: 0481-2300443, 9496094157,9947985329.