20 August, 2025 09:34:31 PM


സെൻട്രൽ പ്രീമെട്രിക് സ്‌കോളർഷിപ്പ്: അപേക്ഷ ക്ഷണിച്ചു



കോട്ടയം: ഒൻപത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതിവിഭാഗം വിദ്യാർഥികൾക്കുള്ള  സെൻട്രൽ പ്രീമെട്രിക് സ്‌കോളർഷിപ്പ് (കമ്പോണന്റ്-ഒന്ന് ) പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.   കേന്ദ്രസർക്കാർ മാർഗ നിർദ്ദേശപ്രകാരം കുടുംബവാർഷിക വരുമാനം 2.50 ലക്ഷം രൂപ വരെയുള്ള പട്ടികജാതി വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള അക്കൗണ്ട് നിർബന്ധമാണ്. ഇ-ഗ്രാന്റ്സ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും സ്‌കോളർഷിപ്പ് കൈപ്പറ്റുന്നതുമായ സർക്കാർ/എയ്ഡഡ്/അംഗീകൃത അൺ-എയ്ഡഡ് സ്‌കൂളുകളിൽ പഠിക്കുന്നവരായ വിദ്യാർഥികളായിരിക്കണം. സ്ഥാപനത്തിന് അംഗീകൃത യു.ഡി.ഐ.എസ്.ഇ കോഡ് ഉണ്ടായിരിക്കണം. ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർഥികൾക്ക് 7000 രൂപയും മറ്റുള്ളവർക്ക് 3500 രൂപയുമാണ് സ്‌കോളർഷിപ്പ് തുക. ഭിന്നശേഷിയുള്ള വിദ്യാർഥികൾക്ക് 10 ശതമാനം തുക അധികമായി ലഭിക്കും.സ്‌കോളർഷിപ്പിന് അർഹതയുള്ള വിദ്യാർഥികൾ ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, ഭിന്നശേഷി സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ), ഹോസ്റ്റൽ ഇൻമേറ്റ് സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ) എന്നിവ സ്ഥാപനമേധാവി മുമ്പാകെ ഹാജരാക്കേണ്ടതും സ്ഥാപനത്തിൽ നിന്നും ഇ-ഗ്രാന്റ്സ് ലോഗിനിലെ പ്രത്യേക ഓപ്ഷൻ മുഖേന ജാതി/ വരുമാന സർട്ടിഫിക്കറ്റുകൾ ഇ-ഡിസ്ട്രിക്റ്റ് വാലിഡേഷൻ നടത്തി ഓൺലൈനായി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലേക്ക് അപേക്ഷ അയയ്ക്കണം. അവസാന തീയതി: ഓഗസ്റ്റ് 31. ഫോൺ: 0481-2562503. (


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K