07 August, 2025 04:14:51 PM


വിജ്ഞാന കേരളം: കോട്ടയം ജില്ലാതല ശിൽപശാല ശനിയാഴ്ച



കോട്ടയം: സംസ്ഥാന സർക്കാരിന്റെ നോളജ് ഇക്കണോമി മിഷന്റെ കീഴിലുള്ള വിജ്ഞാനകേരളം പദ്ധതിയുടെ ജില്ലാതല ശിൽപശാല ശനിയാഴ്ച( ഓഗസ്റ്റ് 9)നടത്തും. കോട്ടയം ബി.സി.എം. കോളജിൽ രാവിലെ പത്തിന് നടക്കുന്ന പരിപാടി സഹകരണം-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിക്കും. നോളജ് ഇക്കണോമി മിഷൻ ഉപദേഷ്ടാവ് ഡോ. ടി. എം. തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിൽ എം.ജി. സർവകലാശാലാ സിൻഡിക്കേറ്റ് അംഗം അഡ്വ. റെജി സക്കറിയ, വിജ്ഞാന കേരളം ജില്ലാ കോ-ഓർഡിനേറ്റർ ഡോ. എ.യു. അനീഷ്, ബി.സി.എം. കോളജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. കെ.വി. തോമസ് എന്നിവർ പങ്കെടുക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 923