21 February, 2024 01:34:56 PM
സി. എസ്. കൺസ്ട്രക്ഷൻസ് എംഡി ജഗന്നാഥ പ്രസാദ് അന്തരിച്ചു
കോട്ടയം: കോടിമത ഡി എസ് സദനത്തിൽ പരേതനായ സി. എസ്. സഹദേവന്‍റെ മകൻ സി. എസ്. കൺസ്ട്രക്ഷൻസ് മാനേജിംഗ് ഡയറക്ടർ ജഗന്നാഥ പ്രസാദ് (രഘു -66) അന്തരിച്ചു. സംസ്കാരം ഇന്ന് 4 ന് ടിബി റോഡിലുള്ള വീട്ടുവളപ്പിൽ. ഭാര്യ : ജിജി. ജെ. പ്രസാദ്. മക്കൾ : വാണിദേവി (ബംഗളൂരു), പ്രേംസായി (ദുബായ്). മരുമകൻ: ശ്രീബന്ത് പാണ്ഡ (ബംഗളൂരു).