11 March, 2024 10:45:59 AM
മലയാള മനോരമ മുൻ അസിസ്റ്റന്‍റ് എഡിറ്റർ കെ.പി.ജോസഫ് കൊട്ടാരം അന്തരിച്ചു

അതിരമ്പുഴ: കോട്ടയം പ്രസ്ക്ലബ് മുൻ പ്രസിഡൻറും കേരള പത്രപ്രവർത്തക യൂണിയൻ മുൻ സംസ്ഥാന വൈസ് പ്രസിഡൻറും ആയിരുന്ന കെ.പി.ജോസഫ് കൊട്ടാരം (89) അന്തരിച്ചു. മലയാള മനോരമ മുൻ അസിസ്റ്റൻ്റ് എഡിറ്റർ ആണ്. മൃതദേഹം ബുധനാഴ്ച രാവിലെ 9ന് അതിരമ്പുഴ മറ്റം കവലയിലുള്ള വീട്ടിൽ കൊണ്ടുവരും. സംസ്കാരം ഉച്ച കഴിഞ്ഞ് മൂന്നിന് സെൻ്റ് മേരീസ് ഫൊറോനാ പള്ളിയിൽ.
സർക്കാർ ഉദ്യോഗസ്ഥനായിരിക്കെ 1963ൽ മാമ്മൻ മാപ്പിള സ്‌കോളർഷിപ്പ് നേടിയതാണ് മലയാള മനോരമയിൽ പ്രവേശിച്ചത്. ഏറെക്കാലം മനോരമ ബിസിനസ്സ് പേജിൻ്റെ ചുമതല വഹിച്ചു. ചങ്ങനാശേരി അതിരൂപത പാസ്റ്ററൽ കൗൺസിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്
ഭാര്യ: പരേതയായ റോസമ്മ പൊൻകുന്നം താന്നിക്കപ്പാറ കുടുംബാംഗമാണ്. മക്കൾ: ജോഷി ജോസഫ് (കോർപ്പറേറ്റ് മാനേജർ , എംആർഎഫ് ചെന്നൈ), ഡോ. സോഫിയാമ്മ ജോസഫ് (ഫിസിയോളജി അസി. പ്രഫസർ, മെഡിക്കൽ കോളജ് കോട്ടയം), തോമസുകുട്ടി ജോസഫ്. മരുമക്കൾ: ലേഖ ജോഷി (ആർക്കിടെക്ട്, ചെന്നൈ), ഏറ്റുമാനൂർ രത്നഗിരി കരിങ്ങോട്ടിൽ ക്രിസ്റ്റിൻ.