10 February, 2024 04:10:40 PM
പ്രശസ്ത ചിത്രകാരന്‍ എ രാമചന്ദ്രന്‍ അന്തരിച്ചു
ന്യൂഡൽഹി: പ്രശസ്ത ചിത്രകാരൻ എ.രാമചന്ദ്രൻ (89) അന്തരിച്ചു. വൃക്ക സംബന്ധമായ രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു. 2005 ൽ രാജ്യം പദ്മഭൂഷൻ നൽകി ആദരിച്ചിരുന്നു. 2001 ൽ ലളിതകലാ അക്കാദമിയുടെ ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിൽ 1935 ലാണ് ജനനം. 1957 ൽ കേരള സർവ്വകലാശാലയിൽ മലയാളത്തിൽ ബിരുദമെടുത്തു. 1961 ൽ പശ്ചിമ ബംഗാളിലെ വിശ്വഭാരതിയിൽ നിന്ന് ഫൈൻ ആർട്സിൽ ഡിപ്ലോമയെടുത്തു. 1965 ൽ ഡൽഹിയിലെ ജാമിഇ മില്ലിയ്യയിൽ ചിത്രകലാ അധ്യാപകനായി ചേർന്നു. സർവ്വകലാശാലയിൽ ചിത്രകലാ വിഭാഗം മേധാവിയായും പ്രവർത്തിച്ചു. യയാതി, ഉർവശി, ന്യൂക്ലിയർ രാഗിണി തുടങ്ങിയ പ്രശസ്ത ചിത്രങ്ങളിൽ ചിലത്.