18 February, 2024 05:08:33 PM
ജൈന സന്യാസി ആചാര്യ വിദ്യാസാഗർ മഹാരാജ് അന്തരിച്ചു
രാജ്നന്ദഗാവ്: ഛത്തിസ്ഗഢിലെ സുപ്രസിദ്ധ ജൈന സന്യാസി ആചാര്യ വിദ്യാസാഗർ മഹാരാജ് അന്തരിച്ചു. ജൈന ആചാര പ്രകാരമുള്ള സല്ലേഖ്ന ആചരിച്ചിരുന്ന ആചാര്യൻ ഞായറാഴ്ച പുലർച്ചയോടെയാണ് അന്തരിച്ചത്.
ആത്മീയ ശുദ്ധീകരണത്തിനായി മരണം വരെ ജലപാനം പോലുമില്ലാതെ നിരാഹാരം അനുഷ്ഠിക്കുന്ന ആചാരമാണ് സല്ലേഖ്ന. കഴിഞ്ഞ മൂന്നു ദിവസമായി ദോങ്കരാഗഡിലെ ആശ്രമത്തിൽ ആചാര്യൻ സല്ലേഖ്നയിലായിരുന്നുവെന്ന് പുരോഹിതർ അറിയിച്ചു.
ഛത്തിസ്ഗഡിൽ കഴിഞ്ഞ വർഷത്തെ തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആശ്രമത്തിലെത്തി ആചാര്യനെ സന്ദർശിച്ച് അനുഗ്രഹം വാങ്ങിയതിന്‍റെ വാർത്തകളും ചിത്രങ്ങളും വലിയ തോതിൽ പ്രചരിക്കപ്പെട്ടിരുന്നു.