13 February, 2024 03:37:55 PM
ലാവലിൻ കേസ് പ്രതി കസ്തൂരിരങ്ക അയ്യർ അന്തരിച്ചു
തിരുവനന്തപുരം: എസ്എൻസി ലാവലിൻ കേസിലെ പ്രതിയും റിട്ടയേഡ് കെഎസ്ഇബി ചീഫ് എൻജിനീയറുമായ കസ്തൂരിരങ്ക അയ്യർ അന്തരിച്ചു. 82 വയസ്സായിരുന്നു. കരമന നാഗമയ്യാ സ്ട്രീറ്റിലെ വസതിയിൽ വച്ചായിരുന്നു മരണം.
കേസിൽ അയ്യർ സമർപ്പിച്ച ഹർജി ഇപ്പോഴും തീർപ്പായിട്ടില്ല. കേസിൽ വിചാരണ നേരിടണമെന്ന് കോടതി വിധിച്ച മൂന്നു പേരിൽ ഒരാളായിരുന്നു അയ്യർ. എന്നാൽ 38 തവണയായി സുപ്രീം കോടതി കേസ് മാറ്റി വയ്ക്കുകയായിരുന്നു. 2017 ൽ വിചാരണ നേരിടണമെന്ന് വിധി പ്രഖ്യാപിച്ചപ്പോൾ എന്‍റെ വലിയ പിഴ എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
ഭാര്യ: തങ്കം, മക്കൾ:ഡോ. പ്രീതി, ഡോ.മായ, മരുമക്കൾ: രാമസ്വാമി, ഡോ.പ്രശാന്ത്, ഡോ. രമേഷ്.