09 February, 2024 09:53:19 AM


പ്രശസ്ത നർത്തകി ഭവാനി ചെല്ലപ്പൻ അന്തരിച്ചു



കോട്ടയം കേരള നടനത്തിൻ്റെ തനതു ശൈലി ആയിരങ്ങൾക്ക് പകർന്ന് നൽകിയ നർത്തകി ഭവാനി ചെല്ലപ്പൻ അന്തരിച്ചു. 98 വയസായിരുന്നു. സംസ്കാരം ഞായറാഴ്ച.

ഭവാനിയുടെ എട്ടു പതിറ്റാണ്ടു നീണ്ട കലാസപര്യ ഗുരു ഗോപിനാഥിന്റെ ശിക്ഷണത്തിലാണ് ആരംഭിച്ചത്. കോട്ടയത്തെ 'ഭാരതീയ നൃത്തകലാലയം' എന്ന നൃത്തവിദ്യാലയത്തിന്റെ ഡയറക്ടറാണ്. 

മലയാളികൾക്ക് നൃത്തത്തിന്റെ സൗന്ദര്യം എത്രത്തോളമെന്ന് കാണിച്ചു നൽകിയ പ്രതിഭയാണ്. തൊള്ളൂറുകളുടെ നിറവിലും കോട്ടയം തിരുനക്കരയിലെ വീടിനോടു ചേർന്നുള്ള നൃത്തവിദ്യാലയത്തിൽ പുത്തൻ തലമുറയിലേക്ക് കലയെ തന്മയത്വത്തോടെ എത്തിക്കുകയായിരുന്നു

തിരുവിതാംകൂർ മഹാരാജാവ് നിന്നടക്കം നിരവധി പുരസ്കാരങ്ങൾ ഭവാനി ചെല്ലപ്പനെ തേടി എത്തിയിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K