14 February, 2024 07:46:48 PM


കടുത്തുരുത്തിയില്‍ ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാൾ അറസ്റ്റിൽ

 

കടുത്തുരുത്തി :  കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. മാഞ്ഞൂർ ഇരവിമംഗലം തെക്കേപ്പറമ്പിൽ വീട്ടിൽ ( മാഞ്ഞൂർ സൗത്ത് ഭാഗത്ത് ഇപ്പോൾ താമസം ) റെജി (50) എന്നയാളെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 2019 ല്‍ ഇയാളുടെ സമീപവാസിയായ ഗൃഹനാഥന്റെ വീട്ടിൽ അതിക്രമിച്ചുകയറി  ഗൃഹനാഥനെയും കുടുംബത്തെയും കത്തി കാണിച്ച്  കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും തുടർന്ന് കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഇയാൾ ഒളിവിൽ പോവുകയുമായിരുന്നു.ഇത്തരത്തിൽ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞുവരുന്നവരെ പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് എല്ലാ സ്റ്റേഷനുകൾക്കും നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിനൊടുവിൽ ഇയാളെ പിടികൂടുകയായിരുന്നു. കടുത്തുരുത്തി സ്റ്റേഷന്‍ എസ്.എച്ച്.ഓ ധനപാൽ കെ, എസ്.ഐ മാരായ സിംഗ് സി.ആർ, സജിമോൻ എസ്.കെ, എ.എസ്.ഐ ശ്രീലതാമ്മാൾ,  സി.പി.ഓ മാരായ അനീഷ്, ശ്രീജിത്ത് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K