13 February, 2024 03:23:46 PM
മുഖ്യമന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ ഉദ്യോഗസ്ഥന്‍ മുഖ്യമന്ത്രിയുടെ പഴ്സണല്‍ സ്റ്റാഫില്‍- ഷോണ്‍ ജോര്‍ജ്
എറണാകുളം: : ലാവ്ലിൻ കേസിൽ മുഖ്യമന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകിയ അന്വേഷണ ഉദ്യോഗസ്ഥൻ നിലവിൽ മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലെ അംഗമായത് സംശയാസ്പദമെന്ന് ഷോൺ ജോർജ്. ഈ ഉദ്യോഗസ്ഥൻ്റെ മുൻ കാല ഇടപടലുകൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നൽകുമെന്ന് ഷോൺ ജോർജ് പറഞ്ഞു. രാഷ്ട്രീയ അഡ്ജസ്റ്റ്മെൻ്റ് ആരോപണത്തിനപ്പുറം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടാൻ പ്രതിപക്ഷം തയ്യാറാകുന്നില്ല.കഴിഞ്ഞ മന്ത്രിസഭാ കാലത്തും അംഗമായിരുന്നു. ആദായ നികുതി വകുപ്പിലെ അഡീ. ഡയറക്ടറായിരുന്നു ആർ മോഹൻ. മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്പെഷ്യൽ ഓഫീസറാണ്.