06 February, 2024 08:06:19 PM


ചങ്ങനാശ്ശേരി ഡിവൈഎസ്പി ഓഫീസിന്‍റെ പുതിയ കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

 

കോട്ടയം ചങ്ങനാശ്ശേരി ഡിവൈഎസ്പി ഓഫീസിന്‍റെ പുതിയ കെട്ടിടത്തിന്‍റെ  ഉദ്ഘാടനം ഇന്ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിച്ചു. മന്ത്രി വി.എൻ വാസവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചങ്ങനാശ്ശേരി എം.എൽ.എ ജോബ് മൈക്കിൾ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് ഐ.പി.എസ് സ്വാഗതമാശംസിക്കുകയും ചെയ്തു. 

ശ്രീമതി ബീന ജോബി ( ചങ്ങനാശ്ശേരി നഗരസഭ  ചെയർപേഴ്സൺ ), ബെന്നി ജോസഫ്  ( വാർഡ് കൗൺസിലർ), വി.സുഗതൻ (അഡീഷണൽ എസ്പി കോട്ടയം ) സജി മർക്കോസ് ( ഡിവൈഎസ്പി ചങ്ങനാശ്ശേരി ), എം.എസ് തിരുമേനി (സെക്രട്ടറി കെ.പി.ഒ.എ), രഞ്ജിത്ത് കുമാർ പി.ആർ ( സെക്രട്ടറി കെ.പി.എ ), കൂടാതെ മറ്റു ജനപ്രതിനിധികൾ,പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K