22 January, 2024 05:50:44 PM


അഡീഷണൽ സ്‌കിൽ ഡെവലപ്മെന്‍റ് പ്രോഗ്രാം: അപേക്ഷ 24 വരെ



കോട്ടയം: കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ  ഇലക്ട്രിക്കൽ എൻജിനീയറിങ് വിഭാഗം എംബഡെഡ് സിസ്റ്റം ഡിസൈനിൽ അഡീഷണൽ സ്‌കിൽ ഡെവലപ്മെന്റ്് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. സ്‌റ്റൈപെൻഡോടുകൂടി ഫെബ്രുവരി ഒന്നു മുതൽ മാർച്ച് ഒന്നു വരെയും ഫെബ്രുവരി 14 മുതൽ മാർച്ച് 14 വരെയും രണ്ടു ബാച്ചുകളിലായാണ് കോഴ്‌സ് നടത്തുന്നത്. 

ആർഡ്വിനോ, ഇ.എസ്.പി32, റാസ്പ്‌ബെറി പി.ഐ 4 തുടങ്ങിയ മൈക്രോ കൺട്രോളുകളുടെ പ്രോഗ്രാമിങ്ങ്, അവ ഉപയോഗിച്ചുള്ള ഓട്ടോമാറ്റിക് സിസ്റ്റങ്ങൾ, പൈത്തൺ പ്രോഗ്രാമിങ് എന്നിവ കോഴ്‌സിന്റെ ഭാഗമാണ്. തൊഴിൽരഹിതരും സാമ്പത്തികമായി പിന്നാക്കംനിൽക്കുന്നവരുമായ യുവജനങ്ങളുടെ നൈപുണ്യ വികസനം ലക്ഷ്യമിട്ട് സൗജന്യമായാണ് കോഴ്‌സ് നടത്തുന്നത്.

 ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടർ എൻജിനീയറിങ്ങ് വിഭാഗങ്ങളിൽ ബിരുദമോ/ഡിപ്ലോമയോ പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി ജനുവരി 24. വിശദവിവരങ്ങൾക്ക് വെബ് സൈറ്റ്: www.rit.ac.in ഫോൺ: 7025424119, ഇ-മെയിൽ:  johnjohnson@rit.ac.in


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K