22 January, 2024 03:59:59 PM


നയപ്രഖ്യാപന പ്രസംഗത്തിന് അംഗീകാരം; ഗവർണർ ഒപ്പുവെച്ചു



തിരുവനന്തപുരം: നിയമസഭയിലെ സര്‍ക്കാര്‍ നയപ്രഖ്യാപന പ്രസംഗത്തിന് അംഗീകാരം നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഈ മാസം 25ന് സഭയില്‍ അവതരിപ്പിക്കുന്ന നയപ്രഖ്യാന പ്രസംഗത്തിനാണ് ഗവര്‍ണര്‍ ഒപ്പുവെച്ചത്.

കഴിഞ്ഞ വ്യാഴാഴ്ച്ച ചേര്‍ന്ന മന്ത്രി സഭാ യോഗം അംഗീകാരം നല്‍കിയ കരട് നയപ്രഖ്യാപനം അവസാന പരിശോധന കൂടി പൂര്‍ത്തിയാക്കിയാണ് ഗവര്‍ണറുടെ അംഗീകാരത്തിനായി അയച്ചത്. രേഖയില്‍ കേന്ദത്തിനെതിരെ വിമര്‍ശനമുണ്ടെങ്കിലും ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനമില്ലെന്നാണ് സൂചന.

അതേസമയം നയപ്രഖ്യാപനത്തിലെ ഏതെങ്കിലും ഭാഗം ഗവര്‍ണര്‍ സഭയില്‍ വായിക്കാതെ വിടാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. സര്‍ക്കാര്‍- ഗവര്‍ണര്‍ ഏറ്റുമുട്ടല്‍ പാരമ്യത്തില്‍ നില്‍ക്കുന്നതിനിടെയാണ് 25ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ നയപ്രഖ്യാപനം നടത്താന്‍ ഗവര്‍ണര്‍ ഒരുങ്ങുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K