19 January, 2024 06:03:38 PM


വുമൺ സിവിൽ എക്സൈസ് ഓഫീസർ: പി.എസ്.സി. കായികക്ഷമതാ പരീക്ഷ 23ന്



കോട്ടയം: കോട്ടയം ജില്ലയിൽ എക്സൈസ് വകുപ്പിൽ വുമൺ സിവിൽ എക്സൈസ് ഓഫീസർ  (കാറ്റഗറി നമ്പർ 613/2021) തസ്തികയിലേക്ക് പി.എസ്.സി. പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവർക്കുളള ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ജനുവരി 23ന് രാവിലെ 5.30 മുതൽ കൊല്ലം എസ്.എൻ. കോളജ് ഗ്രൗണ്ടിൽ നടക്കും. ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ ഒ.റ്റി.ആർ. പ്രൊഫൈലിൽനിന്ന് അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് രേഖകൾ സഹിതം ടെസ്റ്റിന് ഹാജരാകണമെന്ന് പി.എസ്.സി. ജില്ലാ ഓഫീസർ അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K