16 September, 2016 11:45:08 PM


മൊത്തവില സൂചിക: നാണ്യപ്പെരുപ്പം 2 വര്‍ഷത്തെ ഉയര്‍ന്ന തലത്തില്‍



ദില്ലി : മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പം രണ്ടു വര്‍ഷത്തെ ഉയര്‍ന്ന നിരക്കിലെത്തി. ഓഗസ്റ്റില്‍ ഇത് 3.74 ശതമാനമാണ്. ജൂലൈയില്‍ 3.55 ശതമാനവും. പയര്‍വര്‍ഗങ്ങള്‍, നിര്‍മാണ ഉല്‍പന്നങ്ങള്‍ എന്നിവയുടെ വില കൂടിയതാണു കാരണം. 2015 ഓഗസ്റ്റില്‍ മൈനസ് 5.06 ശതമാനമായിരുന്നു നാണ്യപ്പെരുപ്പം.

മാര്‍ച്ച്‌ മുതലാണു നാണ്യപ്പെരുപ്പം ഉയര്‍ന്നുതുടങ്ങിയത്.2014 ഓഗസ്റ്റില്‍ 3.74 ശതമാനത്തില്‍ നാണ്യപ്പെരുപ്പം എത്തിയിരുന്നു. ഭക്ഷ്യ ഉല്‍പന്നവില കുറഞ്ഞു. കഴിഞ്ഞ മാസത്തെ വിലക്കയറ്റത്തോത് 8.23 ശതമാനമാണ്. ജൂലൈയില്‍ 11.82 ശതമാനവും. പച്ചക്കറി വിലയില്‍ 0.17% കുറവും ഉണ്ടായി.പയര്‍വര്‍ഗങ്ങളുടെ വിലക്കയറ്റത്തോത് 34.55 ശതമാനമാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K