17 January, 2024 06:06:26 PM


മഹാത്മാഗാന്ധി സർവകലാശാല: പരീക്ഷാ അറിയിപ്പുകൾ



കോട്ടയം : മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പരീക്ഷകൾ സംബന്ധിച്ച അറിയിപ്പുകൾ ചുവടെ.

പരീക്ഷാ തീയതി

ആറാം സെമസ്റ്റർ ഐ.എം.സി.എ(2020 അഡ്മിഷൻ റഗുലർ, 2017,2018,2019 അഡ്മിഷനുകൾ സപ്ലിമെൻററി), ഡിഡിഎംസിഎ(2016 അഡ്മിഷൻ സപ്ലിമെൻററി, 2014,2015 അഡ്മിഷനുകൾ മെഴ്‌സി ചാൻസ്) പരീക്ഷകൾ ജനുവരി 23 മുതൽ നടക്കും.  വിശദമായ ടൈം ടേബിൾ സർവകലാശാലാ വെബ് സൈറ്റിൽ.

പരീക്ഷയിൽ കൂടുതൽ പേപ്പറുകൾ ഉൾപ്പെടുത്തി

ഒന്നു മുതൽ നാലു വരെ സെമസ്റ്ററുകൾ എം.ബി.എ(20112014 അഡ്മിഷൻ സ്‌പെഷ്യൽ മെഴ്‌സി ചാൻസ്) പരീക്ഷയിൽ ഏതാനും പേപ്പറുകൾ കൂടി ഉൾപ്പെടുത്തി.  വിശദമായ ടൈം ടേബിൾ സർവകലാശാല വെബ് സൈറ്റിൽ.


പരീക്ഷയ്ക്ക് അപേക്ഷിക്കാം

ജനുവരി 29 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ എം.പി.ഇ.എസ്(ദ്വിവത്സര പ്രോഗ്രാം - 2021 അഡ്മിഷൻ റഗുലർ) പരീക്ഷകൾക്ക് ജനുവരി 19 വരെ ഫീസ് അടച്ച് അപേക്ഷ നൽകാം. ജനുവരി 20ന് ഫൈനോടു കൂടിയും ജനുവരി 22 വരെ സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.

പ്രാക്ടിക്കൽ

അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ് ബി.എ കഥകളി മദ്ദളം(20142016 അഡ്മിഷനുകൾ റീ അപ്പിയറൻസ്, 2013 അഡ്മിഷൻ മെഴ്‌സി ചാൻസ് - സെപ്റ്റംബർ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 25ന് തൃപ്പൂണിത്തുറ ആർ.എൽ.വി കോളജ് ഓഫ് മ്യൂസിക് ആൻറ് ഫൈൻ ആർട്‌സിൽ നടക്കും.  ടൈം ടേബിൾ വെബ് സൈറ്റിൽ.
...................

മൂന്നാം സെമസ്റ്റർ എം.എസ്.സി ബയോ ഇൻഫോർമാറ്റിക്‌സ്(2022 അഡ്മിഷൻ റഗുലർ, 2019,2020,2021 അഡ്മിഷനുകൾ സപ്ലിമെൻററി - നവംബർ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 22 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും.  ടൈം ടേബിൾ വെബ് സൈറ്റിൽ.
...........................

മൂന്നാം സെമസ്റ്റർ ബി.വോക് പ്രിൻറിംഗ് ടെക്‌നോളജി(2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ് മെൻറ്, 2018-2021 അഡ്മിഷനുകൾ റീഅപ്പിയറൻസ് - ഡിസംബർ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 22 മുതൽ നടക്കും. ടൈം ടേബിൾ വെബ് സൈറ്റിൽ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K