15 January, 2024 10:17:02 AM


സാമൂഹ്യ പ്രവർത്തക സുരജ എസ് നായരെ ട്രെയിനിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി



കോട്ടയം: കോട്ടയം വൈക്കം സ്വദേശിനിയായ യുവതിയെ യാത്രയ്ക്കിടെ ട്രെയിനിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം ആറാട്ടുകുളങ്ങര സ്വദേശിനി സുരജ എസ് നായരെയാണ് ആലപ്പി ധൻബാദ് എക്സ്പ്രസ്സിൽ ശുചിമുറിയിൽ ഇന്ന് പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തിയത്. 

ഒഡീഷയിൽ സഹോദരിയുടെ വീട്ടിൽ പോയ ശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്നു സുരജ. തമിഴ്നാട്ടിലെ ജോളാർപേട്ട് റെയിൽവേ സ്റ്റേഷനിൽ വച്ചാണ് സഹയാത്രികർ സുരജയുടെ മൃതദേഹം ശുചിമുറിയിൽ കണ്ടത്. ഹൃദയാഘാതത്തെ തുടർന്നുള്ള മരണമെന്നാണ് പ്രാഥമിക അനുമാനം. 

വിവരമറിഞ്ഞ് ബന്ധുക്കൾ ജോളാർപെട്ടിലേക്ക് തിരിച്ചു. വൈക്കത്ത് സാമൂഹ്യ സേവന രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു സുരജ. പ്രവാസിയായ ജീവനാണ് ഭർത്താവ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K