27 December, 2023 12:00:21 PM
മന്ത്രിസഭായോഗം ഇനി മന്ത്രിമാരായി ഗണേഷ്കുമാറും കടന്നപ്പള്ളി രാമചന്ദ്രനും എത്തിയശേഷം
തിരുവന്തപുരം: മന്ത്രിമാരായിരുന്ന ആന്‍റണി രാജുവും അഹമ്മദ് ദേവര്‍കോവിലും രാജിവച്ച സാഹചര്യത്തില്‍ ഇന്നു ചേരേണ്ട പതിവു മന്ത്രിസഭായോഗം മാറ്റിവച്ചിട്ടുണ്ട്. വകുപ്പുമാറ്റം പരിഗണനയില്‍ ഇല്ലെന്നാണു വിവരം. 29നു വൈകുന്നേരം നാലിന് രാജ്ഭവനില്‍ പ്രത്യേക തയാറാക്കിയ പന്തലിലാണു പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ. തുടര്‍ന്നാകും ഈ ആഴ്ചത്തെ മന്ത്രിസഭ ചേരുക.
ഗണേഷ്കുമാറിന് ഗതാഗത വകുപ്പും രാമചന്ദ്രൻ കടന്നപ്പള്ളിക്ക് തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പുകളുമായിരിക്കും. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞയും ഗവര്‍ണര്‍ അംഗീകരിച്ചു. സത്യപ്രതിജ്ഞാ ചടങ്ങിന്‍റെ ഭാഗമായി 1000 പേര്‍ക്ക് ഇരിക്കാവുന്ന തരത്തിലുള്ള പന്തലാണ് രാജ്ഭവനില്‍ ക്രമീകരിക്കുന്നത്. നാളെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ തിരുവന്തപുരത്തു മടങ്ങിയെത്തും.