26 December, 2023 09:41:23 AM
വായ്പാ കുടിശിക 4 ലക്ഷം: നവകേരള സദസ്സിൽ കുറച്ചു നല്‍കിയത് 515 രൂപ
കണ്ണൂര്‍: നാല് ലക്ഷം രൂപയുടെ വായ്പാ കുടിശികയില്‍ ഇളവ് തേടി നവകേരള സദസ്സിലെത്തിയ ആള്‍ക്ക് 515 രൂപയാണ് കുറച്ച് നല്‍കിയതെന്ന് സംസ്ഥാന സര്‍ക്കാരിനെ പരിഹസിച്ച് പ്രതിപക്ഷം. നവകേരള സദസ്സില്‍ പരാതിക്കാരന്‍ കണ്ണൂരിലെ സഹകരണ ബാങ്കിലെ കുടിശികയില്‍ ഇളവ് തേടിയാണ് എത്തിയത്.
എന്നാല്‍ പരാതിയില്‍ ഇളവ് നല്‍കിയതാകട്ടെ 515 രൂപയും. പരാതി തീര്‍പ്പാക്കിയതായും ഇയാള്‍ക്ക് മറുപടി ലഭിച്ചു. ജില്ലാ സഹകരണ സംഘം ജനറല്‍ ജോയിന്റ് രജിസ്ട്രാറാണ് മറുപടി നല്‍കിയത്. അതേസമയം സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പരിഹസിച്ച് വിടി ബല്‍റാം, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവര്‍ രംഗത്തെത്തി. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു പരിഹാസം.
നവകേരള സദസ്സില്‍ നിന്നും ഇളവ് ലഭിച്ച പൈസയ്ക്ക് ഒരു ഫ്‌ലാറ്റും ഒരു കാറും കൂടി വാങ്ങണമെന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിന്റെ പരിഹാസം. മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയില്‍ പരാമാവധി ഇളവ് നല്‍കിയെന്നും സന്തോഷമായില്ലെ എന്നും ബല്‍റാം പരിഹസിച്ചു