21 December, 2023 05:58:48 PM


ലബോറട്ടറി റിസര്‍ച്ച് അസിസ്റ്റന്‍റ് നിയമനം: കൂടിക്കാഴ്ച ജനുവരി നാലിന്



പാലക്കാട്: കാലിവസന്ത നിര്‍മാര്‍ജന പദ്ധതി കാര്യാലയത്തിലെ എന്‍.പി.ആര്‍.ഇ മാക്‌സി എലിസ ലബോറട്ടറിയിലെ റിസര്‍ച്ച് അസിസ്റ്റന്‍റ് തസ്തികയില്‍ നിയമനത്തിന് ജനുവരി നാലിന് കൂടിക്കാഴ്ച നടത്തും. ആറുമാസത്തേക്കോ പ്രസ്തുത തസ്തികയിലേക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍നിന്ന് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നത് വരെയോ ആയിരിക്കും നിയമനം. ബയോടെക്‌നോളജിയില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. വെറ്ററിനറി ലബോറട്ടറിയില്‍ കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം.  മാസവേതനം 20,000 രൂപ. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളും സഹിതം കാലിവസന്ത നിര്‍മാര്‍ജന പദ്ധതി കാര്യാലയത്തിലെ ജോയിന്റ് ഡയറക്ടറുടെ ചേംബറില്‍ ജനുവരി നാലിന് രാവിലെ 11 ന് നടക്കുന്ന കൂടിക്കാഴ്ചക്ക് എത്തണമെന്ന് ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0491-2520626.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K