18 December, 2023 01:01:10 PM
മുഖ്യമന്തിക്ക് കൊലപാതകങ്ങളിൽ പങ്കെന്ന പരോക്ഷ ആരോപണവുമായി ഗവർണർ
കോഴിക്കോട് : മുഖ്യമന്തിക്ക് കൊലപാതകങ്ങളിൽ പങ്കെന്ന പരോക്ഷ ആരോപണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂരിലെ അക്രമങ്ങൾക്ക് പിന്നിൽ ആരെന്നും കണ്ണൂരിലെ എത്ര കൊലപാതകങ്ങളിൽ പിണറായി വിജയന് പങ്കെന്നും ഗവർണറുടെ ചോദ്യം.
അതേ സമയം വീണ്ടും വെല്ലുവിളിച്ച് ഗവര്‍ണ്ണര്‍ കോഴിക്കോട് നഗരത്തില്‍ ഇറങ്ങി. എന്തും നേരിടാൻ തയ്യാറെന്ന് ഗവർണ്ണർ. പോലീസ് സുരക്ഷ വേണ്ടെന്നറിയിച്ചാണ് ഗവർണർ നഗരത്തിലേക്കിറങ്ങുന്നത്. കേരളത്തിലെ ജനങ്ങളെ ഞാനിഷ്ടപ്പെടുന്നു. അവർക്കു എന്നെയും ഇഷ്ടമാണ്. തനിക്കുള്ള സംരക്ഷണം അവർ തരുമെന്നും ഇതു സംബന്ധിച്ച കത്ത് ഡിജിപിക്ക് നൽകിയിട്ടുണ്ടെന്നും ഗവർണർ വ്യക്തമാക്കി.
വിവിധ സ്ഥലങ്ങളിൽ സ്കൂൾ കുട്ടികൾക്കൊപ്പം ഇടപഴകിയാണ് ഗവർണർ മിഠായി തെരുവിലേക്ക് നീങ്ങിയത്. നാട്ടുകാർക്ക് കൈ കൊടുത്തും കുട്ടികളെ വാരിയെടുത്തു കൊഞ്ചിച്ചുമാണ് ഗവർണർ മാനാഞ്ചിറ മൈതാനത്തെത്തിയത്. മിഠായിത്തെരുവിലെത്തി ഹൽവ വാങ്ങിയാണ് ഗവർണർ മടങ്ങിയത്.