15 December, 2023 08:34:13 PM


നവകേരള സദസ് ചക്കുവള്ളി ക്ഷേത്രം മൈതാനിയിൽ നടത്താനാകില്ല - ഹൈക്കോടതി



കൊല്ലം: നവകേരള സദസ്സ് ചക്കുവള്ളി ക്ഷേത്രം മൈതാനിയിൽ നടത്താനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി.നവ കേരള സദസ്സ് നടത്താൻ ദേവസ്വം ബോര്‍ഡ് നൽകിയ അനുമതിയാണ് റദ്ദാക്കിയത്.

കൊല്ലം കുന്നത്തൂർ മണ്ഡലത്തിലെ നവ കേരള സദസ്സ് ചക്കുവള്ളി ക്ഷേത്ര മൈതാനത്ത്  നടത്തുന്നത് ക്ഷേത്രത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ക്ഷേത്രത്തോട് ചേർന്നാണ് നവ കേരള സദസ്സിനുള്ള പന്തൽ ഒരുക്കിയതെന്ന് കോടതി വാദത്തിനിടെ ചൂണ്ടിക്കാട്ടി. ഈ മാസം 18നാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്. ഇതോടെ പുതിയൊരു വേദിയിലേക്ക് പരിപാടി മാറ്റേണ്ടി വരും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K