08 December, 2023 11:05:38 AM
മാസപ്പടി: മുഖ്യമന്ത്രിയും മകളും ഉൾപ്പെടെ 12 പേർക്ക് ഹൈക്കോടതി നോട്ടീസ്
കൊച്ചി കരിമണൽ കമ്പനിയിൽ നിന്നും മാസപ്പടി; മുഖ്യമന്ത്രിക്കും, മകൾക്കും, രാഷ്ടീയ നേതാക്കൾക്കും ഉൾപ്പെടെ 12 പേർക്ക് ഹൈക്കോടതി നോട്ടീസ്. മുഖ്യമന്ത്രി അടക്കമുള്ളവരെ സ്വമേധയാ കക്ഷി ചേർത്തു. എതിർകക്ഷികളെ കേൾക്കാതെ ഹർജിയിൽ തീരുമാനം എടുക്കാനാകില്ലെന്ന് ഹൈക്കോടതി.
മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയ ഹർജിയിലാണ് ഹൈക്കോടതിയുടെ തുടർ നടപടി. ജസ്റ്റിസ് കെ ബാബുവാണ് ഹർജിയിൽ തുടർ നടപടിക്ക് ഉത്തരവിട്ടത്.