06 December, 2023 11:23:24 AM
ആരോഗ്യ വകുപ്പിൽ തൊഴിൽ തട്ടിപ്പ്; യൂത്ത് കോൺഗ്രസ് നേതാവ് പിടിയിൽ
തിരുവനന്തപുരം: കോട്ടയം ഗവ. ജനറൽ ആശുപത്രിയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. ആശുപത്രിയിൽ ജോലി നൽകാമെന്നു പറഞ്ഞ് 50,000 രൂപ കൈപ്പറ്റി വ്യാജ നിയമന ഉത്തരവ് നൽകിയെന്നാണ് പരാതി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അരവിന്ദ് വെട്ടിക്കലി (29) നെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.
എം.പി. ക്വാട്ടയില്‍ റിസപ്ഷനിസ്റ്റ് നിയമനം നല്‍കാമെന്നായിരുന്നു കരുനാഗപ്പള്ളി സ്വദേശിയായ യുവതിക്ക് അരവിന്ദ് നല്‍കിയ വാഗ്ദാനം.ആരോഗ്യവകുപ്പ് ഡയറക്ടര്‍ നല്‍കിയ പരാതിയിലാണ് അരവിന്ദിനെ അറസ്റ്റു ചെയ്തത്. ജനുവരി 17-ന് ജോലിക്കു ഹാജരാകണമെന്നു കാണിച്ച് കത്തും കൈമാറി.
ഉത്തരവുമായി ജോലിക്കെത്തിയപ്പോഴാണ് തട്ടിപ്പിനിരയായ വിവരം യുവതി അറിയുന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഈ വിവരം പുറത്തു വന്നതോടെ ഇത്തരത്തിൽ തട്ടിപ്പിനിരയായതായി കാട്ടി നിരവധി പേരാണ് പൊലീസിനെ സമീപിച്ചിരിക്കുന്നത്.