04 December, 2023 08:13:49 PM


സംസ്ഥാനതല സിവിൽ സർവീസ് സെലക്ഷൻ ട്രയൽസ് 6ന് കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ



കോട്ടയം: നാഷണൽ സിവിൽ സർവീസ് കായിക മത്സരങ്ങളോടനുബന്ധിച്ച് വോളിബോൾ, ബാസ്‌ക്കറ്റ് ബോൾ എന്നീ കായിക ഇനങ്ങളുടെ സംസ്ഥാനതല സെലക്ഷൻ ട്രയൽ ഡിസംബർ ആറിന് നടക്കും. കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ട്രയൽസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ജീവനക്കാർ മേലധികാരി സാക്ഷ്യപ്പെടുത്തിയ എലിജിബിലിറ്റി ഫോം സഹിതം ഡിസംബർ ആറിന് രാവിലെ ഒമ്പതിന് കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിലെത്തി രജിസ്ട്രേഷൻ പൂർത്തിയാക്കണം. വിശദവിവരത്തിന് ഫോൺ: 0481 2563825, 8547575248.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K