28 November, 2023 12:30:20 PM


കേരള വര്‍മ്മ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ്; റീ കൗണ്ടിംഗിന് ഹൈക്കോടതി ഉത്തരവ്



കൊച്ചി: കേരള വര്‍മ കോളേജില്‍ വീണ്ടും യൂണിയന്‍ തിരഞ്ഞെടുപ്പ് നടത്തണമെന്ന കെഎസ്‌യുവിന്‍റെ ആവശ്യം ഹൈക്കോടതി തള്ളി. റീകൗണ്ടിംഗ് നടത്താന്‍ കോടതി ഉത്തരവിടുകയും ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് ഫലം മരവിപ്പിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റിട്ടേണിംഗ് ഓഫീസര്‍ ഹാജരാക്കിയ രേഖകള്‍ നേരത്തെ ഹൈക്കോടതി പരിശോധിച്ചിട്ടുണ്ട്. ചെയര്‍മാന്‍ സ്ഥാനത്തെ തിരഞ്ഞെടുപ്പ് അന്തിമ ഉത്തരവിന് വിധേയമാണെന്നും ഹൈക്കോടതി നേരത്തെതന്നെ വ്യക്തമാക്കിയിട്ടുണ്ട്.

കെഎസ്‌യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. ചട്ടപ്രകാരം റീ കൗണ്ടിംഗ് നടത്തണമെന്നാണ് കോടതിയുടെ നിര്‍ദേശം. നാല് പതിറ്റാണ്ടായി എസ്എഫ്‌ഐ കോട്ടയായിരുന്ന കേരള വര്‍മ്മ കോളജിലെ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള എസ്എഫ്‌ഐ വിജയം വോട്ടെണ്ണല്‍ അട്ടിമറിച്ചെന്നാണ് കെഎസ്‌യു ഉയര്‍ത്തുന്ന ആരോപണം.  ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ശ്രീക്കുട്ടന്‍ ഹര്‍ജി നല്‍കിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K