27 November, 2023 07:11:52 PM


കൊല്ലത്ത് 6 വയസുകാരിയെ കാറിലെത്തിയ സംഘം തട്ടികൊണ്ടു പോയി; അന്വേഷണം തുടങ്ങി



കൊല്ലം: ഓയൂരില്‍ ഏഴ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയെന്ന് പരാതി. ഓയൂര്‍ സ്വദേശി റെജിയുടെ മകള്‍ അഭികേല്‍ സാറ റെജിയെയാണ് കാണാതായത്.

വെള്ള നിറത്തിലുള്ള ഹോണ്ട അമയിസ് കാറിലാണ് തട്ടിക്കൊണ്ടുപോയത്. മൂത്ത മകൻ ജോനാഥനൊപ്പം ട്യൂഷൻ ക്ലാസിലേക്കു പോകുമ്പോഴാണു കാറിലെത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൂയപ്പള്ളി പൊലീസ് അന്വേഷണം തുടങ്ങി.

ട്യൂഷൻ കഴിഞ്ഞ് സഹോദരനൊപ്പം നടന്നു വരികയായിരുന്നു പെണ്‍കുട്ടി. പിന്നില്‍ വന്ന കാറിലുണ്ടായിരുന്നവര്‍ രണ്ടുപേരെയും പിടികൂടാൻ ശ്രമിച്ചു. ആദ്യം പെണ്‍കുട്ടിയെ പിടിച്ചിഴച്ച്‌ കാറിലേക്ക് കയറ്റി. ഇതോടെ ഓടിയ സഹോദരന് വീണ് പരിക്കേറ്റിട്ടുണ്ട്. കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ എത്തിയതോടെ കാര്‍ ഓടിച്ചുപോയി. തുടര്‍ന്ന് പൂയപ്പള്ളി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K