22 November, 2023 12:30:38 PM


രാഹുൽ മാങ്കൂട്ടത്തിലിന്‍റെ വിശ്വസ്തരായ യൂത്ത് കോൺഗ്രസ് നേതാക്കൾ ഒളിവിൽ



പത്തനംതിട്ട : യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ വിശ്വസ്തരായ അടൂരിലെ കൂടുതൽ യൂത്ത് കോൺഗ്രസ് നേതാക്കൾ ഒളിവിൽ. വ്യാജരേഖ കേസിൽ സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അടുത്ത അനുയായികളായ നാല് പേർ കസ്റ്റഡിയിലായതോടെയാണ് മറ്റുളളവർ ഒളിവിൽ പോയത്. തിരഞ്ഞെടുപ്പിന് പിന്നാലെ എ ഗ്രൂപ്പിനുള്ളിലുയർന്ന പോരാണ് പുതിയ സംഭവ വികാസങ്ങൾക്ക് പിന്നിലെന്നാണ് വിവരം. 

ഗ്രൂപ്പിനുള്ളിൽ തന്നെ ഉടലെടുത്ത പോരിൽ എ ഗ്രൂപ്പിനുള്ളിൽ അതൃപ്തി പുകയുകയാണ്. എ ഗ്രൂപ്പിനുള്ളിൽ നിന്നാണ് തിരഞ്ഞെടുപ്പ് വ്യാജ ഐഡിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊലീസിനും ലഭിച്ചത്. സ്വന്തം ഗ്രൂപ്പ് അനുയായികൾ തന്നെയാണ് പൊലീസിന്  വിവരങ്ങൾ ചോർത്തി നൽകിയതെന്നും . അന്വേഷണം സംസ്ഥാന പ്രസിഡന്‍റിലേക്ക് എത്തിക്കാൻ നീക്കം നടക്കുന്നുണ്ടെന്നുമാണ് എ ഗ്രൂപ്പിനുള്ളിലെ ഒരു വിഭാഗത്തിന്‍റെ വിലയിരുത്തൽ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K