14 November, 2023 04:17:07 PM


യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി രാഹുൽ മാങ്കൂട്ടത്തിലിനെ തിരഞ്ഞെടുത്തു



തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസിൻ്റെ പുതിയ സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുപ്പെട്ടു. യൂത്ത് കോൺഗ്രസ് സംഘടന തിരഞ്ഞെടുപ്പിൽ 2,21,986 വോട്ടുകൾ നേടിയാണ് തിരഞ്ഞെടുപ്പിൽ വിജയിച്ചത്.

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് തിരഞ്ഞെടുപ്പിലേക്ക് മത്സരിച്ച ഐ ഗ്രൂപ്പ് സ്ഥാനാർത്ഥിയായ അബിൻ വർക്കിയ്ക്ക് 1,68,588 വോട്ടുകളാണ് ലഭിച്ചത്. എ ഗ്രൂപ്പ് സ്ഥാനാർത്ഥിയായാണ് രാഹുൽ മാങ്കൂട്ടത്തിൽ മത്സരിച്ചത്. സംഘടനയെ കൂടുതല്‍ മികവോടെ ഒറ്റക്കെട്ടായി നയിക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. 2 മാസം മുൻപാണ് തിരഞ്ഞെടുപ്പ് നടന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K