12 November, 2023 10:06:50 PM


തൃശൂർ മാത്രം പോര; ഒരു അഞ്ചു വർഷത്തേക്ക് കേരളവും തരണം - സുരേഷ് ഗോപി



തൃശൂർ : തൃശൂരിന് പുറകെ കേരളവും ചോദിച്ച് സുരേഷ് ഗോപി. 'ഒരു 5 വർഷത്തേക്ക് അവസരം തരണം. തൃശൂർ  തന്നാൽ പോര കേരളവും തരണം' എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രസ്താവന. 'ആ അഞ്ച് വർഷം കൊണ്ട് നിങ്ങൾക്ക് പറ്റുന്നില്ല എങ്കിൽ നല്ല അടിയും തന്നു പറഞ്ഞയച്ചോളൂ' എന്നും അദ്ദേഹം പറഞ്ഞു.

തൃശൂർ നടുവിലാലിൽ നഗരത്തിലെ ഓട്ടോറിക്ഷ ഡ്രൈവർമാരുമായി നടത്തിയ 'എസ് ജി കോഫി ടൈംസ്' എന്ന പരിപാടിയിലായിരുന്നു പരാമർശം. ഇതുപോലെ 5 വർഷം ചോദിച്ചു അധികാരത്തിൽ കയറിയ ആളെ പിന്നീട് വീണ്ടും അധികാരത്തിൽ കയറ്റിയ പശ്ചാത്തലത്തിലാണ് അഭ്യർത്ഥനയെന്നും കേന്ദ്ര ഭരണം കയ്യിലിരിക്കുമ്പോൾ തന്നെ കേരളവും ലഭിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K