10 November, 2023 04:43:37 PM


ആധാർ ഒതന്‍റിക്കേഷൻ എയുഎ സർവറിൽ തകരാർ; കേരളത്തിൽ റേഷൻ വിതരണം മുടങ്ങി



തിരുവനന്തപുരം: പവർ ഔട്ടേജിനെത്തുടർന്നു കേരള സ്റ്റേറ്റ് ഐ ടി മിഷന്‍റെ കീഴിലുള്ള ഡാറ്റാ സെന്‍ററിലെ ആധാർ ഒതന്‍റിക്കേഷനു സഹായിക്കുന്ന എ യു എ  സർവ്വറിൽ ഉണ്ടായ തകരാർ കാരണം ബയോമെട്രിക് ഒതന്‍റിക്കേഷൻ മുഖേനയുള്ള റേഷൻ വിതരണത്തിൽ തടസം നേരിടുന്നു. ഇതു പരിഹരിക്കുന്നതിന് ഐ ടി മിഷൻ ഡയറക്ടറുടെ നേതൃത്വത്തിൽ ടെക്നിക്കൽ ടീം ശ്രമിച്ചുവരികയാണ്. ഈ സാഹചര്യത്തിൽ ഇന്ന് ഉച്ചയ്ക്കു ശേഷം റേഷൻ കടകൾ തുറന്നു പ്രവർത്തിക്കേണ്ടതില്ല എന്നു ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K