10 November, 2023 03:03:48 PM


'ഞാനും ചെന്നിത്തലയും ചേട്ടനും അനിയനും; ആദ്യം ജയിക്കുക ആലപ്പുഴയില്‍' - കെ സി വേണുഗോപാല്‍



ആലപ്പുഴ : താനും രമേശ് ചെന്നിത്തലയും ചേട്ടനും അനിയനുമാണെന്നും വൈകാരിക അടുപ്പമുള്ളയാളുകളാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. തങ്ങള്‍ പിണങ്ങാറുണ്ടെന്നും ഇനിയും പിണങ്ങുമെന്നും ആലപ്പുഴയില്‍ നടന്ന കെപിസിസി കണ്‍വെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ഞങ്ങള്‍ പിണക്കമാണെന്ന് ആരും കരുതണ്ടെന്നും 20 സീറ്റില്‍ ആദ്യം ജയിക്കുക ആലപ്പുഴ ആയിരിക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു.

ആലപ്പുഴയില്‍ മത്സരിക്കാൻ കെസി വേണുഗോപാല്‍ വരണമെന്നും വന്നാല്‍ തിരഞ്ഞെടുപ്പു ചുമതല താൻ ഏറ്റെടുക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തങ്ങള്‍ തമ്മില്‍ പിണക്കമാണെന്ന് പറയരുന്നവരെ ചുണ്ണാമ്പ് തൊട്ട് വെച്ചിട്ടുണ്ടെന്നും പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K