08 November, 2023 04:57:17 PM


ട്രാക്കില്‍ അറ്റകുറ്റപ്പണി: 17,18,19 തീയതികളിൽ ട്രെയിൻ ഗതാഗതത്തില്‍ നിയന്ത്രണം



തൃശൂർ: ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ തൃശൂർ - എറണാകുളം റൂട്ടിൽ ഈ മാസം 17,18,19 തീയതികളിൽ ട്രെയിൻ സര്‍വീസുകള്‍ക്ക് നിയന്ത്രണം.

റദ്ദ് ചെയ്ത ട്രെയിനുകൾ: 

18/11/23
16603 തിരുവനന്തപുരം - മംഗലാപുരം മാവേലി എക്സ്പ്രസ്സ്‌
എറണാകുളം - ഷൊർണൂർ മെമു.

19/11/23
16604  തിരുവനന്തപുരം - മംഗലാപുരം മാവേലി എക്സ്പ്രസ്സ്‌.
ഷൊർണുർ - എറണാകുളം മെമു

ഭാഗികമായി റദ്ദാക്കിയത്: 

17/11/23 
നിസാമുദ്ദിനിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന 22656 സൂപ്പർഫാസ്റ്റ് ഷൊർണൂരിൽ സർവീസ് അവസാനിപ്പിക്കും. 

18/11/23 മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന 16630 മലബാർ എക്സ്പ്രസ്സ്‌ ഷൊർണുരിൽ യാത്ര അവസാനിപ്പിക്കും.

17/11/23 
 അജ്മീറിൽ നിന്ന് പുറപ്പെടുന്ന 12978 മരുസാഗർ എക്സ്പ്രസ്സ് തൃശ്ശൂരിൽ സർവീസ് അവസാനിപ്പിക്കും.

18/11/23  കാരക്കലിൽ നിന്ന് എറണാകുളത്തേക്ക് പുറപ്പെടുന്ന 16187 എക്സ്പ്രസ്സ് പാലക്കാട്‌ യാത്ര അവസാനിപ്പിക്കും.

 19/11/23  തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേക്ക് പുറപ്പെടുന്ന 16629 മലബാർ എക്സ്പ്രസ്സ് ഷൊർണൂരിൽ നിന്ന് യാത്ര ആരംഭിക്കും.

 19/11/23  എറണാകുളംത്ത് നിന്ന് കാരക്കലിലേക്ക് പുറപ്പെടേണ്ട 16188 എക്സ്പ്രസ്സ്‌ പാലക്കാട് നിന്നായിരിക്കും യാത്ര ആരംഭിക്കുക..


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K