03 November, 2023 06:58:25 PM


സംസ്ഥാനത്ത് ഇടിയോട് കൂടിയ അതിശക്തമായ മഴക്ക് സാധ്യത; 3 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്



തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിയോട് കൂടിയ അതിശക്തമായ മഴക്ക് സാധ്യത. 3 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും 9 ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. ഇടുക്കിയില്‍ അടുത്ത മൂന്ന് ദിവസം ഓറഞ്ച് അലര്‍ട്ടാണ്. 

അതിശക്തമായ ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍. കോട്ടയം, കാസര്‍കോട് ഒഴികെയുളള മറ്റ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചത്. കേരളാ തീരത്ത് മത്സ്യബന്ധത്തിന് വിലക്കേര്‍പ്പെടുത്തിയില്ലെങ്കിലും ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K