31 October, 2023 07:10:22 AM


സ്വകാര്യ ബസ് പണിമുടക്ക് ആരംഭിച്ചു; 21 മുതൽ അനിശ്ചിതകാല സമരം



കൊച്ചി : സംസ്ഥാനത്ത് ഇന്ന് സ്വകാര്യബസ് പണിമുടക്ക്. സീറ്റ് ബെൽറ്റ്, ക്യാമറ, വിദ്യാർഥികളുടെ യാത്രാനിരക്ക് വർധനവ് തുടങ്ങി നിരവധി ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്കെന്ന് സംയുക്ത സമരസമിതി ഭാരവാഹികൾ അറിയിച്ചു. നവംബർ 21 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും ബസ് ഉടമകൾ വ്യക്തമാക്കി. ബസുടമകൾക്ക് സാമ്പത്തിക ബാധ്യത വരുത്തുന്ന കാര്യങ്ങൾ സർക്കാർ നടപ്പിലാക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K