30 October, 2023 03:26:56 PM
കളമശേരി സ്‌ഫോടനം; വിദ്വേഷ പ്രചാരണത്തിന് പത്തനംതിട്ടയില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു
പത്തനംതിട്ട കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണത്തിന് പത്തനംതിട്ടയില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു. മതവിദ്വേഷം വളര്‍ത്തിയതിന് റിവ ഫിലിപ്പ് എന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈലിനെതിരെയാണ് പത്തനംതിട്ടയില്‍ കേസ് എടുത്തത്. ഒരു സംഘടന ബോംബ് ആക്രമണം നടത്തി എന്നായിരുന്നു ഫെയ്‌സ്ബുക്ക് പോസ്റ്റ്. റിവ തോളൂര്‍ ഫിലിപ്പ് എന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ നിരീക്ഷിച്ച് വരുകയാണ് പൊലീസ്.